നടി പ്രവീണ മൂര്‍ഖന്‍ കുഞ്ഞിനെ കൈയിലെടുത്തതിനെ കുറിച്ചും മാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ചതിനെ കുറിച്ചും സിറ്റിസണ്‍ ജേണലിസം പോര്‍ട്ടലായ ബൂലോകത്തില്‍ ജിനേഷ് പി.എസ് എഴുതിയ കുറിപ്പ്
പ്രവീണ ഒരു മൂര്‍ഖന്‍ കുഞ്ഞിനെ കൈയില്‍ എടുത്ത് കൊണ്ട് കാട്ടുന്ന ലീലാവിലാസങ്ങള്‍ വാര്‍ത്തകളില്‍ വന്നിരുന്നു. അതൊക്കെ വാട്‌സാപ്പ് വഴി ന്യായമായി പ്രചരിക്കുന്നുമുണ്ട്. എന്തോ മഹത്തായ കാര്യം ചെയ്തു എന്നാണ് പലരുടേയും ഭാഷ്യം. സെലിബ്രിറ്റികള്‍ക്ക് ലഭിക്കുന്ന റീച് വളരെ ഭീകരമാണ്. അവര്‍ കൈമാറുന്ന തെറ്റായ സന്ദേശങ്ങളും ജനങ്ങളെ സ്വാധീനിക്കുന്നു എന്ന് മറക്കരുത്. ആ വാര്‍ത്തയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ ലക്ഷത്തില്‍ ഒന്ന് പോലും ഈ പോസ്റ്റിന് ലഭിക്കില്ലായിരിക്കും. എങ്കിലും ഡിിശസൃശവെിമി. ചമശൃ ജ.ഗ. എഴുതിയ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയാണ്. സ്വന്തം ജീവനോട് സ്‌നേഹമുള്ള ചിലര്‍ക്കെങ്കിലും ഉപകാരപ്പെടട്ടേ...
'പരിണാമത്തിന്റെ ഫലമായി നവമസ്തിഷ്‌കം മനുഷ്യന്റെ തലയ്ക്കുള്ളില്‍ രൂപപ്പെട്ടത് അവന് ചിന്താശക്തി നല്‍കാനാണ്.ചിന്താശക്തി കൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കാനും പ്രതികൂല സാഹചര്യങ്ങളേയും അപകടങ്ങളേയുമൊക്കെ മറികടക്കാനുമാണ്. സുഖമായി ജീവിക്കാനാണ്. പാമ്പുകള്‍ പലതും വിഷമുള്ളവയാണ്. അവയെ തിരിച്ചറിഞ്ഞു രക്ഷപ്പെടാന്‍ പ്രയാസമുള്ളതുകൊണ്ടാവണം പ്രകൃതി മനുഷ്യന് മൊത്തത്തില്‍ പാമ്പുപേടി കൊടുത്തത്. ഏത് പാമ്പിനെ കണ്ടാലും വിഷമുള്ളതെന്ന് കരുതി അകന്നുമാറാനും അങ്ങനെ ജീവന്‍ രക്ഷിക്കാനും. ഇത്തരം കരുതലുകളെ നമ്മള്‍ ഒരല്പമെങ്കിലും ബഹുമാനിച്ചേ തീരൂ. കാരണം ജീവന്‍ അത്രയ്ക്ക് വിലയേറിയതാണ്.
മൂര്‍ഖന്‍ വിഷമുള്ള പാമ്പാണ്. അതിന്റെ വായില്‍ അമൃതല്ല, വിഷമാണുള്ളത്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന തീവ്രവിഷം. ഒരുകടിയില്‍ മിക്കവാറും അത് കുത്തിവെക്കുന്നത് ഒരു മനുഷ്യനെ കൊല്ലാന്‍ ആവശ്യമായതിന്റെ എത്രയോ മടങ്ങ് അധികം വിഷമാണ്.കടി കിട്ടുന്ന സ്ഥാനത്തിന്റെയും ഉള്ളിലെത്തുന്ന വിഷത്തിന്റെ അളവിനേയുമൊക്കെ ആശ്രയിച്ചാണ് ആധുനിക പ്രതിവിഷ ചികിത്സാസൗകര്യമുള്ള ആസ്പത്രികളിലെത്തി ചികിത്സയ്ക്കും പരിചരണത്തിനും വിധേയമായാല്‍ പോലും ജീവന്‍ രക്ഷപ്പെടാനുള്ള സാദ്ധ്യതയുടെ നിലനില്പ്. വിഷപ്പാമ്പുകളുടെ മുട്ടവിരിഞ്ഞിറങ്ങുന്ന ചെറിയ കുഞ്ഞുങ്ങളില്‍ പോലുമുണ്ട് പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു മനുഷ്യനെ കൊല്ലാന്‍ ആവശ്യമായതിന്റെ പല മടങ്ങ് വിഷം.
അതിനെയാണ് കേവലമൊരു നൈമിഷിക സെന്‍സേഷന് വേണ്ടി വെറും കൈയിലെടുത്ത് വിഡ്ഢിത്തം കാണിക്കുന്നത്.അതിന്റെ ആഞ്ഞാഞ്ഞുള്ള കൊത്തലുകളില്‍ ഭൂരിഭാഗവും വാ തുറക്കാതെയുള്ള കപട കൊത്തലുകളാണെന്ന് ഒരുപക്ഷേ സ്‌നേക്ക് പാര്‍ക്കില്‍ നിന്ന് വന്ന ആ ''ടെക്‌നീഷ്യന്'' ഒരുപക്ഷേ അറിയാമായിരിക്കാമെങ്കിലും പത്തു ഫെയ്ക്ക് സ്‌ട്രൈക്കുകള്‍ക്ക് ശേഷം പതിനൊന്നാം സ്‌ട്രൈക്ക് റിയല്‍ ആയിരിക്കുമെന്നുള്ള തരത്തില്‍ പാമ്പുകള്‍ക്ക് കടിനിയമങ്ങളൊന്നുമില്ല. ടെക്‌നീഷ്യന്റെ വിരലുകളുടെ അനക്കത്തില്‍ മാത്രം ശ്രദ്ധിക്കുന്ന പാമ്പ്, അതിരിക്കുന്ന കൈയുടെ വിരലുകള്‍ അനങ്ങിയാലും ശ്രദ്ധിക്കും. കടിക്കുകയും ചെയ്യും. ആ കടി ഒരുപക്ഷേ വാ തുറന്നുള്ള ഒരു ശരിയായ കടി ആയിപ്പോയേക്കാം. അതെപ്പോഴും അങ്ങനെയല്ലാതാവുമെന്ന് യാതൊരു ഗ്യാരന്റിയുമില്ല.
അഭിനയം അത് കാണുന്നവര്‍ക്ക് ഒരു എന്റര്‍ടെയിന്‍മെന്റ് ആവാം. പക്ഷേ, പാമ്പിനെ കൈയ്യിലെടുത്തുള്ള ഇത്തരം ലീലാവിലാസങ്ങള്‍ എന്റര്‍ടെയ്ന്‍മെന്റല്ല. ഇത് മരണത്തിലേക്ക് വഴി കാണിക്കുന്ന മണ്ടത്തരമാണ്.വൈല്‍ഡ് ലൈഫിനെ ഉപയോഗിച്ചുള്ള ഇത്തരം അഭ്യാസപ്രകടനങ്ങള്‍ നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.മാത്രമല്ല, കോവിഡ് ശാരീരിക അകലം അടക്കമുള്ള നിയന്ത്രണങ്ങള്‍ പാലിക്കാതെ തികച്ചും നിയമവിരുദ്ധമായി മാരകവിഷമുള്ള ഒരു വന്യജീവിയെ കയ്യിലെടുത്ത് സ്വന്തം മരണത്തിലേക്കോ അതല്ലെങ്കില്‍ അനുകരണത്തിലൂടെ കാഴ്ചക്കാരുടെ മരണത്തിലേക്കോ നയിക്കുന്ന വിധത്തില്‍ ഇത്തരം വിലകുറഞ്ഞ ഷോ നടത്തുന്നത് തീരെ ശരിയല്ല തന്നെ.''
ഒരിക്കല്‍ കൂടി പറയുകയാണ്. മൂര്‍ഖന്‍ കടിച്ചാല്‍ മരണം സംഭവിക്കാന്‍ സാധ്യത വളരെയേറെയാണ്. അടഢ നല്‍കാന്‍ സൗകര്യമുള്ള, വെന്റിലേറ്റര്‍ സൗകര്യമുള്ള ആശുപത്രികളില്‍ എത്തിയാല്‍ പോലും ചിലപ്പോള്‍ മരണം സംഭവിക്കാം. ആശുപത്രിയില്‍ എത്താന്‍ വൈകിയാല്‍ മരണം സംഭവിക്കാന്‍ സാധ്യത വളരെയേറെ വര്‍ദ്ധിക്കുന്നു. മൂര്‍ഖന്‍ കുഞ്ഞ് ആണെങ്കിലും അവസ്ഥ ഇതുതന്നെ. അതുകൊണ്ട് ദയവുചെയ്ത് വീരകൃത്യം ആണ് എന്നുള്ള രീതിയില്‍ മണ്ടത്തരങ്ങള്‍ ചെയ്യാതിരിക്കുക. അത് പ്രചരിപ്പിക്കാതിരിക്കുക. ഇതൊക്കെ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലാവുന്നില്ല.