Sorry, you need to enable JavaScript to visit this website.

തന്റെ ജീവൻ അപകടത്തിലെന്ന് കാഞ്ച ഐലയ്യ;  പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു

ഹൈദരാബാദ് -പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ഡോ. കാഞ്ച ഐലയ്യ്ക്കു നേരെ അജ്ഞാതരുടെ ഭീഷണി. ജീവൻ അപകടത്തിലാണെന്നും തന്റെ നാവ് അരിയുമെന്ന് ഭീഷണിപ്പെടുത്തി ഞായറാഴ്ച മുതൽ അജ്ഞാതരുടെ ഫോൺ വിളികൾ വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പോലീസിൽ പരാതിപ്പെട്ടു. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റി പോലീസിലാണ് ഐലയ്യ പരാതി നൽകിയത്. 

'നിരവധി തവണ ഭീഷണികളുമായി അജ്ഞാത കോളുകൾ വന്നു. മറുപടി പറഞ്ഞപ്പോൾ അവർ എന്നെ തെറിവിളിച്ചു ആക്ഷേപിച്ചു. എന്റെ എഴുത്തുകൾക്കെതിരെ കെ രാമകൃഷ്ണ നേതൃത്വം നൽകുന്ന ഇന്റർനാഷണൽ ആര്യ വ്യാസ സംഘം  ടിവി ചാനലിൽ പരസ്യമായി രംഗത്തു വന്നിരുന്നു. എന്റെ കോലം പലയിടത്തും കത്തിച്ചു. ഇവരുടെ ആക്ഷേപങ്ങളും ഭീഷണി സന്ദേശങ്ങളും കാരണം ഞാൻ ഭയത്തിലാണ് കഴിയുന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇവരായിരിക്കും ഉത്തരവാദി,' ഐലയ്യ പറഞ്ഞു.

'സാമാജിക സ്മഗ്ഗുലുരു കെമാതൊല്ലു'  (വൈശ്യൻമാർ സാമൂഹിക കൊള്ളക്കടത്തുകാർ) എന്ന ഡോ. ഐലയ്യയുടെ പുസ്തകത്തിനെതിരെ വ്യാസ സംഘടനകൾ രംഗത്തു വന്നിരുന്നു. ഈ പുസ്തകം തങ്ങളുടെ സമുദായത്തെ ആക്ഷേിപിക്കുന്നതാണെന്നും ഉടൻ പിൻവലിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

Latest News