ഭോപാൽ- മധ്യപ്രദേശൽനിന്ന് വീണ്ടും സ്ത്രീ പീഡന വാർത്ത. സഹോദരനൊപ്പം വീട്ടിലേക്ക് വരികയായിരുന്ന പതിനെട്ടുകാരിയെ ഏഴംഗ സംഘം ബലാൽസംഗം ചെയ്തു. അക്രമികളിൽ മൂന്നു പേർ പ്രായപൂർത്തിയാകാത്തവരാണ്. യുവതിക്കൊപ്പമുണ്ടായിരുന്ന സഹോദരനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ ശേഷമായിരുന്നു ക്രൂരത. ഇക്കഴിഞ്ഞ 29ന് രാത്രിയായിരുന്നു സംഭവം. അക്രമികളിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ മൂന്നു പേർ മൈനർമാരാമ്. 21 വയസുള്ള സഹോദരനൊപ്പം ബൈക്കിൽ വരികയായിരുന്ന യുവതിയെ മറ്റൊരു ബൈക്കിലെത്തിയ അക്രമി സംഘം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ പുലർച്ചെ രണ്ടു വരെ ഇവർ കെട്ടിയിടുകയും ചെയ്തു. പിന്നീട് മോചിതയാക്കിയ ശേഷം യുവതി സഹോദരനെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി. പിറ്റേന്ന് രാവിലെ പോലീസിൽ പരാതി നൽകുകയായിരുന്നു.