ഒട്ടാവ-കനേഡിയന്‍ സൈനിക ഹെലികോപ്റ്റര്‍ ഗ്രീസ് തീരത്തുവെച്ച് കാണാതായി. നാറ്റോയ്ക്ക് വേണ്ടി സേവനം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. കാനഡയുടെ സികോര്‍സ്‌കി സി.എച്ച്124 സീകിങ് ഹെലികോപ്റ്ററാണ് കാണാതായത്. അപകട സമയത്ത് ആറു പേര്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. ലോനിയന്‍ കടലിലെ സിഫാലോനിയ ദ്വീപില്‍ വെച്ചാണ് ഹെലികോപ്റ്റര്‍ അപ്രത്യക്ഷമായത്.
ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്യുന്നു. കോപ്റ്ററിനും യാത്രക്കാര്‍ക്കുമായി തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.