വാഷിംഗ്ണ്‍- ഇന്ത്യന്‍ ദമ്പതികള്‍ യു.എസില്‍ മരിച്ച നിലയില്‍. റസ്‌റ്റോറന്റ് ഉടമകളായ മന്‍മോഹന്‍ മാള്‍(37), ഗരിമ കോത്താരി (35) എന്നിവരാണ് മരിച്ചത്. ഗരിമ അഞ്ചു മാസം ഗര്‍ഭിണിയായിരുന്നു.ഗരിമയെ അവര്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലും മന്‍മോഹന്‍ മാളിനെ സമീപത്തെ ഹഡ്‌സണ്‍ നദിയിലുമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ അരക്ക് മുകളിലേക്ക് നിരവധി മുറിവുകളുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ഗരിമ കോത്താരിയെ ജേഴ്‌സി സിറ്റി പോലീസ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗരിമയുടേത് കൊലപാതകവും മന്‍മോഹന്‍ മാളിന്റേത് ആത്മഹത്യയുമാണെന്നാണ് പോലീസ് നിഗമനം. എങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കൂ.മന്‍മോഹന് കൊളംബിയ സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദം ചെയ്യാനായാണ് ഇവര്‍ യു.എസിലെത്തിയത്. മികച്ച പാചക വിദഗ്ദയായിരുന്നു ഗരിമ കോത്താരി. ജേഴ്‌സി സിറ്റിയില്‍ നുക്കാഡ് എന്ന റസ്‌റ്റോറന്റ് നടത്തിവരികയായിരുന്നു ഈ ദമ്പതികള്‍.