കൊച്ചി- വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ക്കെതിരെ കോഴിക്കോടും പറവൂരും കേസ് റജിസ്റ്റര്‍ ചെയ്തു. 2006ല്‍ മാറാട് കൂട്ടക്കൊലയ്ക്കുശേഷം അവിടെയെത്തി പൊതുസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണു കോഴിക്കോട്ടെ കേസ്. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ഡി.സതീശനും പറവൂരിലെ ഡിവൈഎഫ്‌ഐ നേതൃത്വവും നല്‍കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്.