ന്യൂദല്‍ഹി- ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ടി.എസ്. തിരുമൂര്‍ത്തിയെ നിയമിച്ചു. നിലവില്‍ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. സയിദ് അക്ബറുദ്ദീന് പകരമായാണ് നിയമനം. അക്ബറുദ്ദീന്‍ ഉടന്‍ വിരമിക്കും.
1985 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനാണ് തിരുമൂര്‍ത്തി. മുതിര്‍ന്ന നയതന്ത്രജ്ഞ നമ്രത എസ്.കുമാറിനെ സ്ലോവാനിയയിലേയും ജയ്ദീപ് മജുംദാറിനെ ഓസ്ട്രിയയിലേയും ഇന്ത്യന്‍ സ്ഥാനപതിമാരായി നിയമിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.