ചണ്ഡിഗഢ്-കോവിഡിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ രണ്ടാഴ്ച കൂടി കര്‍ഫ്യു തുടരാന്‍ തീരുമാനിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ദിവസവും രാവിലെ ഏഴു മുതല്‍ 11 വരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കില്ല. ഈ സമയത്ത് ആളുകള്‍ക്ക് പുറത്തിറങ്ങാമെന്നും കടകള്‍ ഈ സമയത്ത് തുറന്നു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 11 മണിയോടെ എല്ലാവരും തിരികെ വീടുകളില്‍ പ്രവേശിച്ച് നിയന്ത്രണങ്ങള്‍ പാലിക്കണം. സംസ്ഥാനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം കര്‍ഫ്യൂ തുടരണമോ എന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.322 കോവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.