ബംഗളൂരു- കര്‍ണാടകയിലെ രണ്ട് ഉപമുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിയും സാംസ്‌കാരിക, മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയുമടക്കം അഞ്ചുമന്ത്രിമാര്‍ നിരീക്ഷണത്തില്‍. കോവിഡ് ബാധിച്ചയാളുമായി ഇടപഴകിയാണ് മന്ത്രിമാര്‍ക്ക് കോവിഡ് ബാധിച്ചത്. കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായാണ് മന്ത്രിമാര്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്. കന്നഡ വാര്‍ത്താ ചാനലിലെ ക്യാമറാമാന്‍ മന്ത്രിമാരുടെ അഭിമുഖങ്ങള്‍ എടുത്തിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ വാര്‍ത്താസമ്മേളനത്തിലും ഇവര്‍ പങ്കെടുത്തിരുന്നു. നിരീക്ഷണത്തില്‍ പോയ മന്ത്രിമാര്‍ ഇന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വിളിച്ച ഉന്നതതല യോഗത്തിന് എത്തിയിരുന്നു. മുഖ്യമന്ത്രിയും നിരീക്ഷണത്തില്‍ പോകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകന്റെ ഭാര്യയുടെയും മകളുടെയും പരിശോധന ഫലം നെഗറ്റീവാണ്.