ന്യൂദല്‍ഹി-കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ സമയത്ത് രാജ്യത്ത് 898 ശൈശവ വിവാഹങ്ങള്‍ തടയാന്‍ സാധിച്ചുവെന്ന് മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി. വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ എമര്‍ജന്‍സി നമ്പറായ 1098 ലൂടെയാണിത് സാധ്യമായതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. ഈ നമ്പറിലേക്ക് സഹായമാവശ്യപ്പെട്ട് 18200 ലധികം കോളുകളാണ് എത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. ലഭിച്ച പരാതിക്ക് ആവശ്യമായ ഇടപെടലുകള്‍ നടത്തി സഹായമെത്തിക്കാന്‍ സാധിച്ചുവെന്നും സ്മൃതി ഇറാനി പറഞ്ഞു. 1.30ബില്യണ്‍ ജനങ്ങളാണ് കോവിഡ് 19 ബാധയെ തുടര്‍ന്ന് രാജ്യത്തെമ്പാടും പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ വീട്ടില്‍ തന്നെ തുടരുന്നത്. ഇന്ത്യയില്‍ ഇതുവരെ 31787 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചിരിക്കുന്നത്.