മസ്കത്ത്- ഒമാനില്‍ സ്വദേശിവത്കരണം കൂടുതല്‍ ഊര്‍ജിതമാക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നത് വേഗത്തിലാക്കാന്‍ ധനകാര്യ മന്ത്രാലയം സര്‍ക്കുലര്‍ അയച്ചു. കഴിവതും വേഗത്തില്‍ സ്വദേശിവത്കരണം നടത്തണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
ലീഡര്‍ഷിപ്പ്, സൂപ്പര്വിഷന് തസ്തികകളില്‍ ഉള്‍പ്പടെ സ്വദേശികളെ നിയമിക്കുന്നതിന് നടപടിയൊരുക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകളില്‍ വിദേശികള്‍ തുടരുന്നതായി ഓഡിറ്റ് ബോഡി റിപ്പോര്‍ട്ട് ചെയ്തിരുന്നു.