Sorry, you need to enable JavaScript to visit this website.

യതീഷ് ചന്ദ്രക്ക് സ്വന്തം വഴി, ചോദ്യം ചെയ്ത് ജില്ലാ കലക്ടര്‍

കണ്ണൂര്‍-  കൊറോണ സുരക്ഷാ നടപടികളുടെ പേരില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവിക്കെതിരെ രംഗത്ത്. കണ്ണൂര്‍ നഗരത്തിലടക്കം റോഡുകള്‍ മുഴുവന്‍ കെട്ടിയടച്ചത് അടിയന്തരമായി നീക്കം ചെയത് റിപ്പോര്‍ട്ട് നല്‍കണമെന്ന് കാണിച്ച് കലക്ടര്‍ ടി.വി. സുഭാഷ്, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രക്ക് നോട്ടീസ് നല്‍കി.
കണ്ണൂര്‍ ജില്ലയില്‍ ഹോട്‌സ്‌പോട്ടല്ലാത്ത സ്ഥലങ്ങളില്‍ പോലീസ് ഏകപക്ഷീയമായി നടപ്പാക്കിയ ഉപരോധമാണ് കലക്ടറെ ചൊടിപ്പിച്ചത്. ഹോട്‌സ്‌പോട്ടല്ലാത്ത കണ്ണൂര്‍ നഗരത്തില്‍പോലും മുഴുവന്‍ റോഡുകളും ബാരിക്കേഡുകളും മരത്തടികളും ഉപയോഗിച്ച് അടക്കുകയായിരുന്നു. രോഗികള്‍ അടക്കമുള്ളവര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ആംബുലന്‍സുകള്‍ അടക്കം വഴി തിരിച്ച് പോകേണ്ടി വന്നു. ഇത് സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നു വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് റോഡുകളിലെ തടസ്സങ്ങള്‍ ഉടന്‍ നീക്കണമെന്ന നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ചത്. അവശ്യ സര്‍വീസായി പ്രഖ്യാപിച്ച മേഖലകളില്‍പോലും ജോലിക്കെത്തുന്നവരെ പോലീസ് തടഞ്ഞ് തിരികെ അയക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ പരാതിയുയര്‍ന്നിരുന്നു.

 

Latest News