ലണ്ടൻ- കോവിഡ് വൈറസ് തീർത്ത പ്രതിസന്ധി മറികടക്കാനാകാതെ ബ്രിട്ടീഷ് എയർവേയ്‌സ് 12,000 ജീവനക്കാരെ പിരിച്ചുവിടുന്നു. വിമാനയാത്രക്കാരുടെ എണ്ണം 2019-ലേക്ക് എത്താൻ ഇനിയും ഏറെ വർഷം കാത്തിരിക്കേണ്ടി വരുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. തുടർന്നാണ് ഇത്രയും ജീവനക്കാരെ വെട്ടിക്കുറക്കാൻ തീരുമാനിച്ചത്. കോടികണക്കിന് മില്യൺ യൂറോയുടെ നഷ്ടമാണ് ബ്രീട്ടീഷ് എയർവേയ്‌സിന്റെ മാതൃകമ്പനിയായ ഇന്റർനാഷണൽ എയർ ഗ്രൂപ്പിന് ഇതോടകം നഷ്ടമായത്.