റിയാദ്- ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ ഹൈപര്‍മാര്‍ക്കറ്റുകള്‍ അടച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ലുലു ഹൈപര്‍മാര്‍ക്കറ്റ് ഗ്രൂപ് നിഷേധിച്ചു. അണുനശീകരണ, ശുചീകരണ പ്രക്രിയയുടെ ഭാഗമായി അല്‍ഹസയിലെ ലുലു ഹൈപര്‍മാര്‍ക്കറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുമുണ്ട്. ജീവനക്കാരുടെ ആരോഗ്യ സുരക്ഷക്ക് ഞങ്ങള്‍ക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ അവരെ വൈദ്യപരിശോധനക്കും ക്വാറന്റൈനും വിധേയമാക്കും. കോവിഡ് പ്രതിരോധത്തിന് ഞങ്ങള്‍ സൗദി ഗവണ്മന്റിന്റെ എല്ലാ വ്യവസ്ഥകളും കര്‍ശനമായി പാലിക്കുന്നുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.