ന്യൂദല്‍ഹി- കോവിഡ് പരിശോധനക്കുള്ള ആര്‍.ടി.പി.സി.ആര്‍ കിറ്റുകളും ആന്റിബോഡി ടെസ്റ്റ് കിറ്റുകളും ഇന്ത്യക്ക് പ്രാദേശികമായി നിര്‍മിക്കാന്‍ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. മെയില്‍ ഇവ നിര്‍മിച്ചുതുടങ്ങും.
കിറ്റുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഐ.സി.എം.ആറില്‍നിന്ന് അംഗീകാരം ലഭിച്ചാലുടന്‍ ഉത്പാദനം ആരംഭിക്കും. മെയ് 31നകം പ്രതിദിനം ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്തുക എന്ന ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ ഇത് ഇന്ത്യയെ സഹായിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയില്‍ ഇപ്പോള്‍ നൂറിലധികം പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്യുപ്‌മെന്റ് (പി.പി.ഇ) നിര്‍മ്മാതാക്കള്‍ ഉണ്ടെന്നും കൊറോണ വൈറസ് രോഗികള്‍ക്ക് ഫലപ്രദമായ ചികിത്സക്കായി രാജ്യം വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തെ 80 ജില്ലകളില്‍ കോവിഡ് 19 കേസുകള്‍ പുതുതായി ഉണ്ടായിട്ടില്ല, കഴിഞ്ഞ 14 ദിവസത്തിനിടെ കേസുകള്‍ ഉണ്ടായിട്ടില്ല, കോവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ ആരോഗ്യമന്ത്രാലയം ഫലപ്രദമായി ഇടപെടുന്നുണ്ട്- മന്ത്രി പറഞ്ഞു.