താന്‍ നിരീക്ഷണത്തിലാണെന്ന വാര്‍ത്ത തെറ്റ്- ബിജിമോള്‍ എം.എല്‍.എ

തൊടുപുഴ- താന്‍ കോവിഡ് നിരീക്ഷണത്തിലാണെന്ന വാര്‍ത്ത പീരുമേട് എം.എല്‍.എ ഇ.എസ് ബിജിമോള്‍ നിഷേധിച്ചു. രോഗം സ്ഥിരീകരിച്ച ഏലപ്പാറ പ്രാഥമിക ആശുപത്രിയിലെ ഡോക്ടറുമായി ബിജിമോള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്നും ഇതിനാലാണ് എം.എല്‍.എ നിരീക്ഷണത്തില്‍ കഴിയുന്നതെന്നും മന്ത്രി എം.എം മണിയാണ്  അറിയിച്ചിരുന്നത്. നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ല, കോവിഡ് രോഗികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലന്നും നിലവില്‍ താന്‍ നിരീക്ഷണത്തിലോ ക്വാറന്റൈനിലോ അല്ലെന്നും ബിജിമോള്‍ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ വ്യക്തമാക്കി.

 

 

Latest News