ദോഹ-ഹ്യദയാഘാതത്തെ തുടര്‍ന്ന് ചാവക്കാട് സ്വദേശി ഖത്തറില്‍ നിര്യാതനായി. കടപ്പുറം നോളിറോടിനടുത്ത് സ്രാങ്കിനകത്ത് മൊയ്തീന് (61) ആണ് മരിച്ചത്. 30വര്‍ഷത്തോളമായി ഖത്തര്‍ ജംലിയയിലെ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. ഹ്യദയാഘാതത്തെ തുടര്‍ന്ന് സര്‍ജറി കഴിഞ്ഞ് അഹമ്മദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റഹ്മ്മത്ത്. മക്കള്‍: മുന്‍സീറ, മുഫീദ, ഷെഹര്‍ബാന്‍, മെഹര്ബാന്.