കൊച്ചി- ഗവണ്‍മെന്റ് ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് താത്കാലിക സ്റ്റേ ഏര്‍പ്പെടുത്തി ഹൈക്കോടതി. രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്‌റ്റേ ചെയ്തത്. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജി മെയ് 20ന് കോടതി വീണ്ടും പരിഗണിക്കും. ശമ്പളം ജീവനക്കാരുടെ അവകാശമാണ്. സ്വത്തിന്റെ പരിധിയിലാണ് ഇത് വരിക. പ്രത്യേക ഉത്തരവിലൂടെ ശമ്പളം തടയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശമ്പളം മാറ്റിവെക്കുന്നത് നിരസിക്കുന്നതിന് തുല്യമാണെന്നും കൊറോണയുടെ പേരില്‍ വ്യക്തികളുടെ അവകാശങ്ങള്‍ ചോദ്യം ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കി.അതേസമയം ശമ്പളം നല്‍കാതിരിക്കുകയല്ല താത്കാലികമായി നല്‍കുന്നത് മാറ്റിവെക്കുകയാണ് ചെയ്യുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ വാദിച്ചു.