Sorry, you need to enable JavaScript to visit this website.

സാമൂഹ്യ അകലം പാലിക്കാന്‍ ചൈനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തൊപ്പി

ബെയ്ജിംഗ്- കൊറോണ വ്യാപനത്തെ തുടര്‍ന്ന് ചൈനയില്‍ സ്‌കൂളുകളില്‍ സാമൂഹ്യ അകലം പാലിക്കാനുള്ള കിരീടങ്ങളുമായി അധികൃതര്‍. മാസങ്ങള്‍ക്ക് ശേഷം സ്‌കൂളുകളിലേക്കെത്തുന്ന കുട്ടികള്‍ക്ക് സ്വാഭാവികമായി സാമൂഹ്യ അകലം പാലിക്കാനുള്ള നടപടികളാണ് സ്‌കൂളുകളില്‍ ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ ഹാങ്‌സൌവിലെ കുട്ടികള്‍ ക്ലാസ് റൂമുകളിലെത്തിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
യൂണിഫോമുകള്‍ക്ക് പുറമേ വ്യത്യസ്തമാര്‍ന്ന തൊപ്പികളാണ് കുട്ടികള്‍ ധരിച്ചിട്ടുള്ളത്. സോങ് രാജവംശത്തില്‍ ഉള്‍പ്പെട്ടവര്‍ പിറുപിറുക്കലുകള്‍ ചെറുക്കാന്‍ തലപ്പാവില്‍ ഉപയോഗിച്ചിരുന്ന ക്രമീകരണങ്ങള്‍ക്ക് സമാനമാണ് ഈ തൊപ്പികളും. ഒന്നാം ക്ലാസുകാര്‍ക്ക് ഈ തൊപ്പികളുടെ കൗതുകവും മാറിയിട്ടില്ല. സോങ് രാജവംശത്തില്‍ സുപ്രധാന യോഗങ്ങള്‍ക്ക് ഇടയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പിറുപിറുക്കലു രഹസ്യ സംഭാഷണങ്ങളും ഒഴിവാക്കാന്‍ തലപ്പാവില്‍ നിന്ന് നീണ്ടു നില്‍ക്കുന്ന ദണ്ഡ് പോലുള്ള വസ്തു തടസമായിരുന്നു. സമാനരീതിയില്‍ കുട്ടികളുടെ തൊപ്പികളില്‍ നിന്ന് നീണ്ട് നില്‍ക്കുന്ന രീതിയിലായുള്ള ക്രമീകരണം കുട്ടികളെ സ്വാഭാവികമായും സാമൂഹ്യ അകലം പാലിക്കാന്‍ ബാധ്യസ്ഥരാക്കുമെന്നാണ് നിരീക്ഷണം.
 

Latest News