റിയാദ്- സൗദിയില്‍ പള്ളികളില്‍ സംഘടിത നമസ്‌കാരവും ജുമുഅയും നിര്‍ത്തിവെച്ച നടപടി പിന്‍വലിക്കുകയാണെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ഇസ് ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
വിശുദ്ധ റമദാന്‍ കണക്കിലെടുത്ത് വിലക്ക് പിന്‍വലിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ ശരിയല്ലെന്ന് മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലാണ് അറിയിച്ചത്.
നിലവില്‍ പള്ളികളില്‍ തുടരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണെന്നും അണുനശീകരണ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും നടക്കുന്നതെന്നും മന്ത്രാലയം വിശദീകരിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് പള്ളികള്‍ അടച്ചത്. ബാങ്ക് വിളിക്കാന്‍ മാത്രമാണ് ഇപ്പോള്‍ പള്ളികള്‍ തുറക്കുന്നത്.