മുംബൈ- കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ മതവിദ്വേഷ പ്രസ്താവന നടത്തിയ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിയെ പോലീസ് ചോദ്യം ചെയ്യുന്നു.
എന്‍.എം. ജോഷി മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂര്‍ പിന്നിട്ടിട്ടും തുടരുകയാണെന്ന് റിപ്പബ്ലിക് ടിവി അറിയിച്ചു.
മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്ന്യാസികളും ഡ്രൈവറും കൊല്ലപ്പെട്ട സംഭവത്തില്‍ സോണിയാ ഗാന്ധി പ്രതികരിക്കാത്തത് മതപരമായ കാരണത്താലാണെന്നാണ് ചൂണ്ടിക്കാട്ടിയായിരുന്നു അര്‍ണബിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍.