Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി മരിച്ചു

ബംഗളൂരു- കോവിഡ് 19 ബാധിച്ച് ചികിത്സയിലിരിക്കേ രോഗി ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി മരിച്ചു. ബംഗളൂരുവിലെ വിക്‌ടോറിയ ആശുപത്രിയില്‍  തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയുടെ മൂന്നാം നിലയിലെ ട്രോമ കെയര്‍ വിഭാഗത്തില്‍ നിന്നാണ് 50 കാരന്‍ താഴേക്ക് ചാടിയത്.

ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഏപ്രിൽ 24ന് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. രക്തസമ്മര്‍ദ്ദം, വൃക്കസംബന്ധമായ അസുഖം എന്നിവയും ഇയാള്‍ക്കുണ്ടായിരുന്നു. ആശുപത്രിയിലായിരിക്കേ ഡയാലിസിസിന് വിധേയമായിരുന്നു. ഇന്ന് മറ്റൊരു ഡായാലിസിന് തയാറെടുക്കുന്നതിനിടെയാണ് അത്യാഹിതം. ട്രോമ കെയർ സെന്ററിലെ കോവിഡ് 19  ഐസൊലേഷന്‍ വാർഡിലായിരുന്ന ഇയാള്‍ മൂന്നാം നിലയിൽ നിന്ന് ഒന്നാം നിലയിലെ ഷെഡിലേക്ക് ചാടുകയായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

Latest News