ന്യൂദല്‍ഹി- രാജ്യത്തെ കോവിഡ് പ്രതിരോധം ജനങ്ങളുടെ നേതൃത്വത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ഓരോപൗരനും കോവിഡിനെതിരായ യുദ്ധത്തിലെ പടയാളികളാണെന്നും ജനങ്ങളും ഉദ്യോഗസ്ഥരും ഒന്നിച്ച് അണിനിരന്നാണ് ഇത് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ പൗരനും തന്റെ കഴിവിനൊത്ത് ഈ പോരാട്ടത്തിൽ പങ്കുചേര്‍ന്നെന്നും ഈ ത്യാഗത്തിന് 130 കോടി ജനങ്ങളെ നമിക്കുന്നതായും മോഡി പറഞ്ഞു. കോവിഡിനെതിരായ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെയും മോഡി അഭിനന്ദിച്ചു. ഈ റമദാന്‍ കാലത്ത് ഈദിന് മുമ്പ് ലോകം കൊറോണ മുക്തമാകാന്‍ പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.