റിയാദ് - സൗദിയില്‍ സന്നദ്ധ സംഘടനകളും ചാരിറ്റി ഫൗണ്ടേഷനുകളും റമദാന്‍ കിറ്റുകള്‍ അടക്കമുള്ള സഹായങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ ഗുണഭോക്താക്കളുടെ ഫോട്ടോകളെടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിലക്കി.
ഗുണഭോക്താക്കളുടെ സ്വകാര്യതയും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്നതിനാണ് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
സഹായങ്ങള്‍ സ്വീകരിക്കുന്നവരെ ചിത്രീകരിക്കാനും ഇത് മാധ്യമങ്ങളില്‍ പരസ്യപ്പെടുത്താനും പാടില്ല. റിലീഫ്, സഹായ പദ്ധതികളെ കുറിച്ച പരസ്യങ്ങളിലും സന്നദ്ധ സംഘടനകളുടെയും ചാരിറ്റി ഫൗണ്ടേഷനുകളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളിലും ഗുണഭോക്താക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളും മറ്റു ഉല്‍പന്നങ്ങളും മാത്രമേ ചിത്രീകരിക്കാവൂ എന്നും അവ സ്വീകരിക്കുന്ന ഗുണഭോക്താക്കളെ ഒരുനിലക്കും ചിത്രീകരിക്കരുതെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു.