മുംബൈ- മഹാരാഷ്ട്രയില്‍ മന്ത്രി ജിതേന്ദ്ര അവാദിന് കോവിഡ്19 സ്ഥിരീകരിച്ചു. 15 ദിവസമായി മന്ത്രി ക്വാറന്റൈനിലായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ജിതേന്ദ്ര അവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഒരാഴ്ച മുമ്പ് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ടാമത്തെ തവണയാണ് മന്ത്രിയുടെ സ്രവങ്ങള്‍ കോവിഡ് പരിശോധനയ്ക്കായി അയക്കുന്നത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. മന്ത്രിയുടെ രണ്ടാമത്തെ ഫലം പോസിറ്റീവ് ആയ സാഹചര്യത്തില്‍ കുടുംബാംഗങ്ങളെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്.