ദുബായ്- ഏറെ പ്രതീക്ഷയോടെ വാണിജ്യലോകം കാത്തിരുന്ന ദുബായ് എക്‌സ്‌പോ 2020 നീട്ടിവയ്ക്കാന്‍ ബി.ഐ.ഇ (ബ്യൂറോ ഇന്റര്‍നാഷനല്‍ ഡെസ്എക്‌സ്‌പൊസിഷന്‍) അനുമതി. 2021 ഒക്ടോബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇനി ബി.ഐ.ഇ പൊതുസഭയില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണ കൂടി ഈ തീരുമാനത്തിന് ലഭിക്കണം. പൊതുസഭ വോട്ടിംഗ് ഏപ്രില്‍ 24നും മേയ് 29നും ഇടയില്‍ നടത്തും.
മാര്‍ച്ച് 30ന് ചേര്‍ന്ന എക്‌സ്‌പോ 2020 ദുബായ് സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് എക്‌സ്‌പോ നീട്ടിവയ്ക്കണമെന്ന് ശുപാര്‍ശ ചെയ്തത്.