മസ്‌കത്ത്- ഇന്ത്യന്‍ മുസ്്‌ലിംകളെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന മട്ടില്‍ താനെഴുതിയതായി സാമൂഹിക മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റ് വ്യാജമാണെന്ന് ഒമാന്‍ രാജകുടുംബാംഗവും സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷനല്‍ കോഓപറേഷന്‍ വിഭാഗം അസി. വൈസ് ചാന്‍സലറുമായ ഡോ. സയ്യിദ മുഹമ്മദ് ബിന്‍ത് ഫഹദ് അല്‍ സഈദ് അറിയിച്ചു.
'ഇന്ത്യന്‍ സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള വേട്ട അവസാനിപ്പിച്ചില്ലെങ്കില്‍ ഒമാന്‍ ഇന്ത്യയിലെ മുസ്‌ലിം സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കും. ഒമാനില്‍ ജോലി ചെയ്യുന്ന പത്ത് ലക്ഷം ഇന്ത്യന്‍ തൊഴിലാളികളെ പറഞ്ഞുവിടും. ഇക്കാര്യങ്ങള്‍ ഒമാന്‍ സുല്‍ത്താന്റെ ശ്രദ്ധയില്‍പ്പെടുത്തും' - ഇങ്ങനെയായിരുന്നു സന്ദേശം.
തന്റെ പേരിലുണ്ടാക്കിയ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആണിതെന്നും ട്വീറ്റുമായി തനിക്ക് ബന്ധമില്ലെന്നും ഡോ. സയ്യിദ മുന അല്‍ സഈദ് പറഞ്ഞു. ഡോ. സയ്യിദ മുന അല്‍ സഈദിന്റെ വിശദീകരണത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ നന്ദി അറിയിച്ചു.