ന്യൂയോർക്ക്- കോവിഡ് മഹാമാരി ലോകത്തെ വ്യാപക ക്ഷാമത്തിലേക്കും പട്ടിണിയിലേക്കും നയിക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയും ഭക്ഷ്യ ദുരിതാശ്വാസ ഏജന്‍സിയുടെ മുന്നറിയിപ്പ്. സത്വര നടപടി സ്വീകരിച്ചില്ലെങ്കില്‍ ദശലക്ഷക്കണക്കിനാളുകള്‍ പട്ടിണി നേരിടേണ്ടി വരും.
ലോകത്ത് 30 വികസ്വര രാജ്യങ്ങളെങ്കിലും പട്ടിണി പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് യു.എന്‍ ഏജന്‍സി കണക്കാക്കുന്നത്. പത്ത് രാജ്യങ്ങളില്‍ പത്ത് ലക്ഷത്തോളമാളുകള്‍ പട്ടിണിയുടെ വക്കിലാണെന്നും ലോക ഭക്ഷ്യപരിപാടി എക്സിക്യുട്ടീവ് ഡയരക്ടർ ഡേവിഡ് ബീസ് ലേ പറഞ്ഞു.
ജനങ്ങള്‍ വിശന്നുകൊണ്ട് ഉറങ്ങുന്ന കാര്യം ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് അദ്ദേഹം വാർത്താ ലേഖകരോട് പറഞ്ഞു. അതീവ പ്രതിസന്ധിയുണ്ടെന്നും അടിയന്തര സാഹചര്യമുണ്ടെന്നും മാത്രമാണ് നമ്മള്‍ സംസാരിക്കുന്നതെന്നും ജനങ്ങള്‍ പട്ടിണിയിയിലേക്ക് നീങ്ങുന്നത് കാര്യമായെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ഉടന്‍ ഭക്ഷണമെത്തിച്ചില്ലെങ്കില്‍ ദശലക്ഷക്കണക്കിനാളുകള്‍ വിശന്നു മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.