കറാച്ചി- പുണ്യമാസമായ റമദാനില്‍ പള്ളികളില്‍ കൂട്ട പ്രാര്‍ഥന അനുവദിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് പ്രമുഖ പാക്കിസ്ഥാന്‍ ഡോക്ടര്‍മാര്‍ സര്‍ക്കാരിനോടും പുരോഹിതരോടും ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.
പള്ളികളിലെ ജുമുഅ നമസ്‌കാരത്തിനുള്ള വിലക്ക് പാകിസ്ഥാന്‍ ശനിയാഴ്ച നീക്കിയിരുന്നു. ഇത്തരം പരിമിതികള്‍ സ്വീകാര്യമല്ലെന്നും പോലീസും വിശ്വാസികളും തമ്മില്‍ നിരവധി ഏറ്റുമുട്ടലുകള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
പാകിസ്ഥാനില്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന റമദാന്‍ മാസത്തില്‍ പള്ളികളില്‍ വന്‍തോതില്‍ വിശ്വാസികളെത്തും.
നിര്‍ഭാഗ്യവശാല്‍, ഞങ്ങളുടെ ഭരണാധികാരികള്‍ തെറ്റായ തീരുമാനമെടുത്തു; ഞങ്ങളുടെ പുരോഹിതന്മാര്‍ ഗൗരവതരമല്ലാത്ത മനോഭാവമാണ് പ്രകടിപ്പിച്ചത്-”ഡോക്ടര്‍മാര്‍ പറഞ്ഞു.