റിയാദ് - വിശുദ്ധ റമദാനിൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ തൊഴിൽ സമയം ആറു മണിക്കൂറാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സർക്കാർ ജീവനക്കാരുടെ ജോലി സമയം അഞ്ചു മണിക്കൂറായിരിക്കും. രാവിലെ പത്തു മുതൽ വൈകിട്ട് മൂന്നു വരെയായിരിക്കും റമദാനിൽ സർക്കാർ ജീവനക്കാരുടെ ജോലി സമയം എന്നും മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.