ഭോപ്പാല്‍-ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലിലെ ആറ് തടവുകാര്‍ കോവിഡ് 19 ന് സ്ഥിരീകരിച്ചതായി ഡെപ്യൂട്ടി സൂപ്രണ്ട് ലക്ഷ്മണ്‍ സിംഗ് ഭദൗരിയ അറിയിച്ചു. ഇതുവരെ ആറ് തടവുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ പോലീസിന് നേരെ കല്ലെറിഞ്ഞതിന് കുറ്റം ആരോപിക്കപ്പെട്ടയാളാണ്. ഇയാളുടെ മകനും ഒപ്പം താമസിച്ച മറ്റൊരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്', ലക്ഷ്മണ്‍ സിങ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച ആറു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 250 തടവുകാരെ മുന്‍കരുതലിന്റെ ഭാഗമായി മാറ്റിയിട്ടുണ്ട്.
പരിശോധനയ്ക്കയച്ചതില്‍ നാല് ജയില്‍ ഉദ്യോഗസ്ഥരുടെയും ഒരു തടവുകാരന്റെയും കോവിഡ് ഫലം നെഗറ്റീവാണെന്ന് സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. 20 തടവുകാരുടെയും 29 ജയില്‍ ഉദ്യോഗസ്ഥരുടെയും കോവിഡ് പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുകയാണ്.