Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ മണി എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തന സമയം കൂട്ടി

ദുബായ്- കോവിഡ് സാഹചര്യത്തില്‍ യു.എ.ഇയിലെ വാണിജ്യ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ അയവ്. മണി എക്‌സ്‌ചേഞ്ചുകള്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം നീട്ടി.
രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് വരെയായിരിക്കും പ്രവര്‍ത്തന സമയം. ബില്‍ഡിംഗ് മെയിന്റനന്‍സ്, എയര്‍ കണ്ടീഷനിംഗ്, കൂളിംഗ് ഇക്വിപ്‌മെന്റ് സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.
അടിയന്തര സാഹചര്യങ്ങളില്‍ ബില്‍ഡിംഗ് മെയിന്റനന്‍സ്, എയര്‍ കണ്ടീഷനിംഗ് സ്ഥാപനങ്ങള്‍ക്ക് രാത്രി എട്ടിന് ശേഷവും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം. ശുചിത്വം, സാമൂഹിക അകലം എന്നിവ നിര്‍ബന്ധമായും പാലിക്കണം.

 

Latest News