ബെര്‍ലിന്‍- കോവിഡിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയെ അതിരൂക്ഷമായി വിമര്‍ശിച്ച് ജര്‍മനി. കോവിഡിന്റെ ഉത്ഭവം എവിടെയാണ് എന്നതു സംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തില്‍ തുറന്ന സമീപനം ആവശ്യമാണെന്നും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു. വൈറസ് വ്യാപിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തെ, അമേരിക്കയും ഫ്രാന്‍സും ചൈനയെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. വൈറസിനു പിന്നില്‍ ചൈനയാണെന്നും വുഹാനിലെ ലാബില്‍ നിന്ന് പുറത്തായതാണ് വൈറസ് എന്നുമായിരുന്നു പ്രധാന ആരോപണങ്ങള്‍. അതിന് പിന്നാലെയാണ് ഇപ്പോള്‍ ജര്‍മനിയും രംഗത്തെത്തിയിരിക്കുന്നത്.