കംപാല- കോംങ്കോയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 40 പേര് മരിച്ചു.
സൗത്ത് കിവു പ്രവിശ്യയിലെ ഉവിരാ പട്ടണത്തില്‍ പെയ്ത ശക്തമായ മഴയാണ് നിരവധി പേരുടെ മരണത്തിന് കാരണമായത്. ഫിസി, ഉവിരാ, ദു 24, കെബരെ, മുലോങ് വെ, മുനാനിറ പട്ടണങ്ങള്‍ വെള്ളത്തിനടിയിലായി.മഴയെ തുടര്‍ന്ന് മുലോങ് വെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ 200ഓളം കെട്ടിടങ്ങള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നതായി ഉവിരാ മേയര്‍ കികി കപെന്ഡാ കിഫാര അറിയിച്ചു.