റിയാദ്- റമദാനില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ ഇല്ലാത്ത പ്രദേശങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ സമയങ്ങളില്‍ പുറത്തിറങ്ങാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വൈകീട്ട് മുന്നു മുതല്‍ രാവിലെ ആറു വരെ എന്ന കര്‍ഫ്യൂ സമയം റമദാന്‍ തുടങ്ങുന്നതോടെ വൈകീട്ട് അഞ്ചു മുതല്‍ രാവിലെ ഒമ്പത് വരെ എന്നാക്കി മാറ്റും. 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രാബല്യത്തിലുള്ള പ്രദേശങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചു വരെ സമയങ്ങളില്‍ റമദാനില്‍ അത്യാവശ്യ കാര്യങ്ങള്‍(ഭക്ഷണം, ചികിത്സ)ക്ക് പുറത്തിറങ്ങാവുന്നതാണ്. റമദാന്‍ വരെ രാവിലെ ആറു മുതല്‍ വൈകീട്ട് മുന്നുവരെ എന്ന സമയക്രമം തുടരും. എന്നാല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചയിടങ്ങളില്‍ ആരും വീടുകളില്‍ നിന്ന് റമദാനിലും പുറത്തിറങ്ങരുത്.