തിരുവനന്തപുരം- കൊറോണ ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച എസ്എസ്എല്‍സി,ഹയര്‍സെക്കണ്ടറി വിഭാഗം പരീക്ഷകള്‍ ലോക്ക്ഡൗണ്‍ അവസാനിച്ച് ഏഴ് മുതല്‍ പത്ത് ദിവസത്തിനകം നടത്താന്‍ ആലോചന. പൊതുവിഭ്യാഭ്യാസ സെക്രട്ടറി ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി മോണിട്ടറിങ് സമിതിയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.
എസ്എസ്എല്‍സി വിഭാഗത്തിന് രാവിലെയും ഹയര്‍സെക്കണ്ടറി വിഭാഗത്തിന് ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. പ്ലസ് വണ്‍ പരീക്ഷകള്‍ നീട്ടിവെക്കാനാണ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങളിലും ലക്ഷദ്വീപിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഈ സ്ഥലങ്ങളിലെ ലോക്ക്ഡൗണ്‍ കാലാവധി കൂടി കണക്കിലെടുത്താണ് പരീക്ഷാ തീയതി തീരുമാനിക്കുക.രാജ്യത്ത് മെയ് മൂന്നിനാണ് ലോക്ക് ഡൗണ്‍ അവസാനിക്കുക.