വാഷിംഗ്ടണ്‍- കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങള്‍ കാരണം തൊഴിലില്ലായ്മ രൂക്ഷമായ അമേരിക്കയിലേക്ക് കുടിയേറ്റം നിർത്തി. എല്ലാ തരത്തിലുള്ള കുടിയേറ്റങ്ങളും അമേരിക്ക താത്കാലികമായി നിർത്തിവെക്കുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.
അദൃശ്യ ശത്രുവിന്റെ ആക്രമണത്തിന്റെ വെളിച്ചത്തിൽ, ഞങ്ങളുടെ മഹത്തായ അമേരിക്കൻ പൗരൻമാരുടെ ജോലി സംക്ഷിക്കപ്പെടേണ്ടതുണ്ട്. അമേരിക്കയിലേക്കുള്ള കുടിയേറ്റം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഞാൻ ഒപ്പിടും- ട്രംപ് ഇന്ന് ട്വീറ്റ് ചെയ്തു.
കോവിഡ് പടർന്ന് പിടിച്ചതിനു പിന്നാലെ അമേരിക്കയിൽ റെക്കോർഡ് തൊഴിലില്ലായ്മാ നിരക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്.
ഇതിന് പിന്നാലെയാണ് പൗരന്മാരുടെ തൊഴിൽ സംരക്ഷിക്കുമെന്നും കുടിയേറ്റം നിർത്തിവെക്കുമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം.