ന്യൂദൽഹി- കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തി. 1,533 പേർക്കാണ് ഒറ്റ ദിവസം കൊണ്ട് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ ഇന്ത്യയിൽ ആകെ രോഗികളുടെ എണ്ണം 17,265 ആയി ഉയർന്നു. 543 പേർ ആകെ മരിക്കുകയും ചെയ്തു. 36 പേർക്കാണ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്. അതേസമയം, ഇന്ത്യയിൽ രോഗമുക്തിയാകുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. 14.75 ശതമാനം പേർക്കാണ് രോഗം ഭേദമാകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇത് 14.19, 13.85, 13.06, 12.02, 11.41, 9.99 എന്നിങ്ങനെയായിരുന്നു. 2500 പേർക്ക് ഇതോടകം രോഗം ഭേദമായി.