റിയാദ്- വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന സൗദി പൗരന്മാരെ ക്വാറന്റൈനില്‍ താമസിപ്പിക്കുന്നതിന് ഹോട്ടലിന് കരാര്‍ ലഭിക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ട കേസില്‍ ആരോഗ്യമന്ത്രാലയത്തിലെ രണ്ടു ഉയര്‍ന്ന ഉദ്യോഗസ്ഥരും ഹോട്ടലുടമയുമടക്കം എട്ടു പേര്‍ അറസ്റ്റിലായി.
ടൂറിസം വകുപ്പില്‍ ജോലി ചെയ്യുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വഴിയാണ് ആരോഗ്യമന്ത്രാലയത്തിലേക്ക് ക്വട്ടേഷന്‍ കൈമാറിയത്. ഇത് സംബന്ധിച്ച് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
വിദേശത്ത് നിന്നെത്തുന്നവരെ താമസിക്കാന്‍ രാജ്യത്തെ വിവിധ ഹോട്ടലുകളുമായി ആരോഗ്യമന്ത്രാലയം കരാറൊപ്പുവെച്ചിരുന്നു. ഇതിന്നായി പ്രത്യേക ഫണ്ട് ധനമന്ത്രാലയം അനുവദിക്കുകയും ചെയ്തു. ഉയര്‍ന്ന വില രേഖപ്പെടുത്തി ഹോട്ടലുടമ നല്‍കിയ ക്വട്ടേഷന്‍ സ്വീകരിക്കുന്നതിന് ഇവര്‍ കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നുന്നും പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ രാജ്യം കഠിനപ്രയത്‌നം നടത്തുമ്പോള്‍ ഇവര്‍ പൊതുമുതല്‍ ചൂഷണം ചെയ്യാനാണ് ശ്രമിച്ചതെന്നും അഴിമതി വിരുദ്ധ സമിതി (നസാഹ) അറിയിച്ചു.