ന്യൂദൽഹി- കൊറോണ വ്യാപനം രൂക്ഷമല്ലാത്ത സംസ്ഥാനങ്ങള്‍ നാളെമുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്ന സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തിന് പുറത്തേക്ക് യാത്രചെയ്യാന്‍ അനുവദിക്കരുതെന്ന് കേന്ദ്രസർക്കാറിന്റെ നിർദ്ദേശം. ലോക്ക്ഡൗൺ കാലയളവില്‍ വിവിധ സംസ്ഥാനങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾ അതാത് സ്ഥലത്തെ അധികൃതർക്ക് മുമ്പിൽ രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശമുണ്ട്. നിലവില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് ബദല്‍ ജോലി കണ്ടെത്തുന്നതിന് കൂടിയാണ് ഇത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്ഇ ത് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്.
നിലവിൽ തൊഴിലാളികൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ തുടരുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. അതാത് സംസ്ഥാനങ്ങളിലുള്ള കുടിയേറ്റ തൊഴിലാളികള്‍ ജോലിചെയ്യാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുവെങ്കില്‍ രോഗ നിര്‍ണയ പരിശോധനയ്ക്ക് ശേഷം അതിന് അനുവദിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.