അങ്കാറ- തുർക്കിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 82,329 ആയതായി ആരോഗ്യ മന്ത്രി ഫഹറുദ്ദീന്‍ കോക അറിയിച്ചു. ഇതോടെ അയല്‍ രാജ്യമായ ഇറാനേക്കാളും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച രാജ്യമായിരിക്കയാണ് തുർക്കി.
കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 3783 കേസുകള്‍ സ്ഥിരീകരിച്ചത്. 121 പേർകൂടി മരിച്ചതോടെ മൊത്തം മരണം 1890 ആയിട്ടുമുണ്ട്. ഇതുവരെ 10,453 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,250 പരിശോധനകള്‍ നടത്തിയതായും മന്ത്രി പറഞ്ഞു.
31 നഗരങ്ങളില്‍ യാത്രാ നിയന്ത്രണവും മറ്റും 15 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.