റിയാദ്- കര്‍ഫ്യൂ സമയത്ത് വാഹനമോടിക്കുന്നവര്‍ക്കും താമസ സ്ഥലം വിട്ടുപോകുന്നവര്‍ക്കും രാജ്യമൊട്ടാകെ ഏകീകൃത കര്‍ഫ്യൂ പാസ് നടപ്പാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ വ്യവസ്ഥ ചൊവ്വാഴ്ച മൂന്നു മണി മുതല്‍ പ്രാബല്യത്തിലാകും. നേരത്തെ പരീക്ഷണാര്‍ഥം റിയാദിലും മക്കയിലും മദീനയിലും മാത്രമായിരുന്നു ഇത് നടപ്പാക്കിയിരുന്നത്.
കര്‍ഫ്യൂവില്‍ നിന്ന് ഇളവ് ലഭിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമേ ഏകീകൃത പാസ് അനുവദിക്കുകയുള്ളൂ. അതത് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ വെബ്സൈറ്റില്‍ നിന്നാണ് പാസ് ഇഷ്യു ചെയ്യേണ്ടതെന്നും മന്ത്രാലയം അറിയിച്ചു.