തിരുവനന്തപുരം- സ്പ്രിംഗ്ളര്‍ ഇടപാട് ലാവ്ലിന് കേസിനേക്കാള്‍ വലിയ അഴിമതിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. കൊറോണയുടെ മറവില്‍ വഞ്ചനയാണ് മുഖ്യമന്ത്രി നടത്തിയത്.ലാവ്ലിന് നിലവിലിരിക്കെ സ്പ്രിംഗ്ളര്‍ ഇടപാട് നടത്തിയ മുഖ്യമന്ത്രിക്ക് വല്ലാത്ത തൊലിക്കട്ടിയാണ്.സ്പ്രിംഗ്ളര്‍ ഇടപാടിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
അനധികൃതമായി സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറിയ നടപടി സിപിഐഎമ്മിന്റെ നയത്തിന് എതിരാണ്. ഈ വിഷയത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറിയുടെ നിലപാട് അറിയാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദ കമ്പനിയായ സ്പ്രിംഗളറിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ചത് ആരാണ്. ഇതിലെ അന്താരാഷ്ട്ര കരാറുകള്‍ എന്തൊക്കെയാണ്. സര്‍ക്കാരിന് എന്തെങ്കിലും നേട്ടമുണ്ടോയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചോദിച്ചു.