Sorry, you need to enable JavaScript to visit this website.

പൊതുസ്ഥലങ്ങളില്‍ തുപ്പിയാല്‍ വന്‍ തുക പിഴ 

ന്യൂദല്‍ഹി- കൊറോണ വൈറസിനെ പ്രതിരോധിക്കാനായി  പുറത്തിറക്കിയിരിക്കുന്ന  നിയന്ത്രണങ്ങള്‍ ശക്തമാക്കാനൊരുങ്ങി ദല്‍ഹി.കോവിഡ്  19 വ്യാപനം തടയുന്നതിന്റെ  ഭാഗമായി പാന്‍, പുകയില, കൈനി, ഗുഡ്ക്ക തുടങ്ങിയവ ചവച്ച് പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവരെ കണ്ടെത്തി പിഴ ഈടാക്കാനൊരുങ്ങുകയാണ് ദല്‍ഹി കോര്‍പ്പറേഷന്‍. പിടകൂടുന്നവരില്‍ നിന്ന് 2000 രൂപവരെ പിഴ ഈടാക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. കോര്‍പ്പറേഷനിലെ എക്‌സിക്യുട്ടീവ് വിംഗ്  ആണ് പിഴ പത്ത് മടങ്ങായി വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് സ്റ്റാന്‍ഡി0ഗ് കമ്മിറ്റി ചെയര്‍മാന്‍ ഭൂപേന്ദ്ര ഗുപ്ത അറിയിച്ചു. ചില കേസുകളില്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവരില്‍നിന്ന് പിഴ ഈടാക്കുക മാത്രമല്ല അവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കഴിഞ്ഞ ദിവസം പൊതുസ്ഥലത്ത് തുപ്പിയ രണ്ട് പേരെ രാജസ്ഥാനില്‍ അറസ്റ്റ് ചെയ്തിരുന്നു. പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്ത ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
 

Latest News