സൈന്യത്തിനായി ബാംഗ്ലൂരില്‍നിന്ന് രണ്ട് ട്രെയിന്‍ സര്‍വീസുകള്‍

ന്യൂദല്‍ഹി- ലോക്ഡൗണ്‍ കാലത്ത് സൈന്യത്തിനായി റെയില്‍വേ രണ്ടു സ്പെഷല്‍ സര്‍വീസുകള്‍ നടത്തുന്നു. വടക്ക്, കിഴക്കന്‍ അതിര്‍ത്തികളിലെ സൈനിക ആവശ്യങ്ങള്‍ക്കായാണ് സര്‍വീസ് നടത്തുന്നത്. ബംഗളൂരുവില്‍നിന്നായിരിക്കും രണ്ടു സര്‍വീസും തുടങ്ങുക.
ഈ മാസം പതിനേഴിനും പതിനെട്ടിനുമാണ് പ്രത്യേക സര്‍വീസുകള്‍. പതിനേഴിന് പുറപ്പെടുന്ന ട്രെയിന്‍ ജമ്മുവിലേക്കും പിറ്റേന്നത്തേത് ഗുവാഹതിയിലേക്കുമാണ് ഓടുന്നത്. ജമ്മുവിലേക്കുള്ള ട്രെയിന്‍ ബല്‍ഗാം, സെക്കന്തരാബാദ്, അംബാല എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാവും. ഗുവാഹതിയിലേക്കുള്ള വണ്ടി ബല്‍ഗാം, ഗോപാല്‍പുര്‍, ഹൗറ, ന്യൂ ജയ്പാല്‍ഗുഢി എന്നിവിടങ്ങളില്‍ നിര്‍ത്തും.
ജമ്മുവിലെയും ഗുവാഹതിയിലേയും സൈനിക കേന്ദ്രങ്ങളില്‍ ജോയിന്‍ ചെയ്യാനുള്ളവര്‍ക്കായാണ് സര്‍വീസ്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി തിരികെ എത്തുന്നവര്‍ക്കും ഈ സര്‍വീസുകള്‍ ഉപയോഗിക്കാം. സൈന്യത്തിനായി കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്നതായി റെയില്‍വേ മന്ത്രാലയവുമായി കൂടിയാലോചനകള്‍ തുടരുകയാണ്.

 

Latest News