ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധിപ്പിച്ച ക്ഷാമബത്ത ഉടന്‍ നല്‍കില്ല. ക്ഷാമബത്ത നാലു ശതമാനം കൂട്ടാനുള്ള തീരുമാനം മരവിപ്പിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം. കോവിഡ് കാലത്തിന് ശേഷമായിരിക്കും ക്ഷാമബത്തയെ സംബന്ധിച്ച് തീരുമാനമെടുക്കുക.
ക്ഷാമബത്ത കൂട്ടാന്‍ തീരുമാനിച്ചെങ്കിലും അതിനുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാവുമെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രത്യേക അലവന്‍സുകളും താത്കാലികമായി നല്‍കില്ല. ശമ്പളത്തിനൊപ്പമുള്ള സ്ഥിര അലവന്‍സുകളില്‍ മാറ്റമുണ്ടാവില്ല.
ഇക്കാര്യം അറിയിച്ച് ധനമന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും കത്തയച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 17ല്‍ നിന്ന് 21 ആയി വര്‍ധിപ്പിക്കാന്‍ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക നീക്കിവെക്കേണ്ട സാഹചര്യത്തിലാണ് ഈ തീരുമാനം മരവിപ്പിക്കുന്നത്. മന്ത്രാലയങ്ങള്‍ വാര്‍ഷിക ബജറ്റില്‍ അഞ്ച് ശതമാനം മാത്രമേ ഏപ്രില്‍-മെയ് മാസങ്ങളില്‍ ചിലവാക്കാന്‍ പാടുള്ളു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഒരു പദ്ധതിക്കും മുന്‍കൂര്‍ തുക നല്‍കരുതെന്നാണു ധനമന്ത്രാലയത്തിന്റെ നിര്‍ദേശം.