റിയാദ് - കര്‍ഫ്യൂ സമയത്ത് സഞ്ചരിക്കുന്നതിനുള്ള ഒരു പെര്‍മിറ്റിന്റെ ആനുകൂല്യം കൂടുതല്‍ പേര്‍ക്ക് ലഭിക്കില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. പെര്‍മിറ്റ് കൈവശമുള്ള ആള്‍ക്കു മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. ഒപ്പമുള്ളവര്‍ക്ക് പെര്‍മിറ്റിന്റെ ആനുകൂല്യം ലഭിക്കില്ല. കര്‍ഫ്യൂ നിലവിലുള്ള സമയത്ത് പുറത്തിറങ്ങുന്നവരുടെ പക്കല്‍ പെര്‍മിറ്റുണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്.
പെര്‍മിറ്റ് കൈവശമില്ലാതെ കര്‍ഫ്യൂ സമയത്ത് സഞ്ചരിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.