ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ലോക്ഡൗണ്‍ ലംഘിച്ചവരില്‍നിന്ന് പോലീസ് ഇതുവരെ ഈടാക്കിയത് 7.7 കോടി രൂപ.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ലംഘിച്ച ആയിരക്കണക്കിനാളുകളാണ് പോലീസ് പിടിയിലയതും പിഴ അടച്ചതും.
നിയമലംഘനത്തിന് യു.പി പോലീസ് 60,258 പേര്‍ക്കെതിരെ 19,448 എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി സെക്്ഷന്‍ 188 പ്രകാരമാണ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്.