ലണ്ടന്‍- വിപണിയില്‍ 1.25 ദശലക്ഷം ഡോളര്‍ വിലവരുന്ന 14 കിലോഗ്രാം കൊക്കെയ്ന്‍ ബ്രിട്ടീഷ് കസ്റ്റംസ് പിടിച്ചെടുത്തു. കൊറോണ വൈറസിനെ തടയാനുള്ള ഫെയ്‌സ് മാസ്‌കുകള്‍ കൊണ്ടുവന്നതിന്റെ കൂട്ടത്തിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
15 പാക്കേജുകളിലായി പൊതിഞ്ഞ് ഫെയ്‌സ് മാസ്‌ക് സൂക്ഷിച്ച പെട്ടികളില്‍ സൂക്ഷിച്ച നിലയിലാണ ഇത് കണ്ടെത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 34 കാരനായ പോളണ്ടുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പകര്‍ച്ചവ്യാധിക്കാലത്തെ ക്രിമിനലുകള്‍ എങ്ങനെ മുതലെടുക്കുന്നു എന്നതിന്റെ ഉദാഹരണമാണിതെന്നും ആരാണ് ഈ നീക്കത്തിന് പിന്നിലെന്ന് അന്വേഷിക്കുകയാണെന്നും ഡോവര്‍ തുറമുഖത്തെ ദേശീയ ക്രൈം ഏജന്‍സിയുടെ ഓപറേഷന്‍സ് മാനേജര്‍ ഡാരന്‍ ഹെര്‍ബെര്‍ട്ട് പറഞ്ഞു.