സൂറിച്ച്- കൊറോണ തടയാന്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് അയവുവരുത്താന്‍ സ്വിറ്റ്‌സര്‍ലാന്റ് ഒരുങ്ങുന്നു. ഈ മാസം 27 മുതലാണ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുക. ആശുപത്രികള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരും. ശസ്ത്രക്രിയ അടക്കമുള്ള എല്ലാ ചികിത്സകളും പുനരാരംഭിക്കും.
ഹെയര്‍ സലൂണുകള്‍, മസാജ് പാര്‍ലറുകള്‍ എന്നിവ തുറക്കും. മെയ് 11 മുതല്‍ പ്രൈമറി സ്‌കൂളുകള്‍ തുറക്കാനും കടകളും ചന്തകളും പ്രവര്‍ത്തിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മൂന്നാം ഘട്ടത്തില്‍ ജൂണ്‍ എട്ട് മുതല്‍ സെക്കണ്ടറി സ്‌കൂളുകളും വോക്കഷനല്‍ സ്‌കൂളുകളും സര്‍വകലാശാലകളും തുറക്കും. അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടാന്‍ പാടില്ലെന്ന നിര്‍ദേശത്തിലും ഇളവുണ്ടായേക്കും. ഇക്കാര്യത്തില്‍ മെയ് അവസാനമേ തീരുമാനമുണ്ടാകൂ.
വൈറസ് വ്യാപനം ഗണ്യമായ തോതില്‍ കുറഞ്ഞിട്ടുണ്ടെന്നും ആശുപത്രികളില്‍ ഉള്‍ക്കൊള്ളാനാവാത്ത രീതിയില്‍ കേസുകള്‍ ഇല്ലെന്നും സ്വിസ് പ്രസിഡന്റ് സിമോണെറ്റ സോമ്മാരുഗ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രോഗബാധ കൂടാതിരിക്കാന്‍ എല്ലാ മുന്‍കരുതലുമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം പാലിക്കുകയും ശുചീകരണ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. സ്വിറ്റ്‌സര്‍ലന്റില്‍ ആയിരത്തിലധികം പേര്‍ മരിച്ചിരുന്നു.